Uncategorized

മലയാളമടക്കം 6 ഭാഷകളില്‍ ഖത്തര്‍ തൊഴില്‍ നിയമങ്ങള്‍ വാട്സ്അപ്പിലൂടെ അറിയാന്‍ സംവിധാനമൊരുക്കി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച് ഇനി തൊഴിലാളികള്‍ക്കോ തൊഴിലുടമകള്‍ക്കോ ആശങ്ക വേണ്ട. മലയാളമടക്കം 6 ഭാഷകളില്‍ ഖത്തര്‍ തൊഴില്‍ നിയമങ്ങള്‍ വാട്സ്അപ്പിലൂടെ അറിയാന്‍ സംവിധാനമൊരുക്കി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് രംഗത്ത്

ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് ഓട്ടോമേറ്റഡ് വാട്ട്‌സ്ആപ്പ് സന്ദേശമയയ്ക്കല്‍ സേവനം ആരംഭിച്ചതായി ജി.സി.ഒ. ട്വീറ്റ് ചെയ്തു.

ഖത്തറിലെ തൊഴില്‍ നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും വ്യക്തത നല്‍കാനാണ് ഈ സേവനം ശ്രമിക്കുന്നതെന്നും ഈ സൗജന്യ സേവനം എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സേവനം ലഭ്യമാകുന്നതിന് +974 6006 0601 എന്ന വാട്സ് അപ്പ് നമ്പറിലോ https://wa.me/97460060601?text=Hi എന്ന ലിങ്കിലോ ചേരാം .

തൊഴിലുടമകള്‍ക്കും പ്രവാസി തൊഴിലാളികള്‍ക്കും അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയതും വിശ്വസനീയവുമായ വിവരങ്ങളുടെ സഹായകരമായ ഉറവിടമാണ. സൗജന്യ സേവനം, ഖത്തര്‍ വിസ സെന്ററുകള്‍, തൊഴില്‍ നിയമങ്ങളെക്കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മുതലായവ ഈ സേവനത്തിലൂടെ ലഭിക്കും.

മിനിമം വേജ് നടപ്പാക്കാനൊരുങ്ങുന്ന ഈ സാഹചര്യത്തില്‍, സ്പോണ്‍സറുടെ അനുമതിയില്ലാതെ വിസ മാറ്റം അനുവദിക്കുന്ന പുതിയ തൊഴില്‍ ചട്ടങ്ങളുടെ പശ്ചാത്തലത്തിലൊക്കെ ഏറെ പ്രധാനപ്പെട്ട ഒരു സേവനമാണിത്.

അറബിക്, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, നേപ്പാളി, മലയാളം എന്നീ ആറ് ഭാഷകളില്‍ 24 മണിക്കൂറും ലഭ്യമാകുന്ന ഈ സേവനം ഓട്ടോമേറ്റഡ് ചാറ്റ്ബോട്ടാണ്.

Related Articles

Back to top button
error: Content is protected !!