കംപ്യൂട്ടര്‍ കാര്‍ഡ് ഉള്‍പ്പടെ എല്ലാ സേവനങ്ങളും ഓണ്‍ ലൈനില്‍ ലഭ്യമാക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സ്ഥാപനങ്ങളുടെ കംപ്യൂട്ടര്‍ കാര്‍ഡ് ഉള്‍പ്പടെ എല്ലാ സേവനങ്ങളും ഓണ്‍ ലൈനില്‍ ലഭ്യമാക്കാനാണ് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നതെന്നും താമസിയാതെ എല്ലാ സേവനങ്ങളും മെട്രാഷ് 2 വഴിയും ഓണ്‍ലൈനായും ലഭ്യമാകുമെന്നും ആഭ്യന്തര മന്ത്രാലയം. ഖത്തര്‍ റേഡിയോയിലെ പ്രത്യേക പരിപാടിയില്‍ പാസ്പോര്‍ട്ട് ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ താരിഖ് ഈസ അല്‍ അഖീദി ഇക്കാര്യങ്ങള്‍ പറഞ്ഞതായി പെനിന്‍സുല പത്രം റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരമാവധി സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ക്ക് വമ്പിച്ച പ്രതികരണണമാണ് ലഭിച്ചത്.
2020 ല്‍ 70 ലക്ഷം ഇടപാടുകളാണ് മെട്രാഷ്് 2 വഴി നടന്നത്. മെട്രാഷ് 2 ഉപയോക്താക്കളുടെ എണ്ണം 20 ലക്ഷം കവിഞ്ഞു.
അറബിക്, ഇംഗ്ലീഷ്, ഉറുദു, മലയാളം, ഫ്രഞ്ച്, സ്പാനിഷ് എന്നീ ആറ് ഭാഷകളിലായി 220 സേവനങ്ങളാണ് മെട്രാഷ്് 2 നല്‍കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ പാസ്പോര്‍ട്ട് ഓഫീസ് വരും മാസങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.