ഖത്തറില്‍ പൊണ്ണത്തടിക്കാര്‍ കൂടുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പൊണ്ണത്തടിക്കാര്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ഫാസ്റ്റ് ഫുഡുകളോടുള്ള ആഭിമുഖ്യം, ശാരീരിക വ്യായാമങ്ങളുടെ അഭാവം, മാനസികവും ശാരീരികവുമായ സമ്മര്‍ദ്ധങ്ങള്‍ മുതലായവയാണ് പൊണ്ണത്തടിക്കാര്‍ കൂടാനുള്ള പ്രധാന കാരണമെന്നാണ് പറയപ്പെടുന്നത്
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ നാഷണല്‍ ഒബിസിറ്റി സെന്ററില്‍ ഒരു വര്‍ഷം പതിനായയിരത്തോളം പേരാണ് ചികില്‍സ തേടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒബിസിറ്റി ചികില്‍സ കേന്ദ്രമാണിത്.
ജീവിതശൈലി മാറ്റം, പോഷകാഹാരം, ഭക്ഷണക്രമം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, പെരുമാറ്റ വ്യതിയാനം മുതലായവയാണ് പൊണ്ണത്തടി നിയന്ത്രിക്കുന്നതില്‍ ഏറ്റവും പ്രധാനമെന്ന് ലോകപൊണ്ണത്തടി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പൊണ്ണത്തടിക്കാരുടെ പ്രശേ്‌നങ്ങള്‍ പഠിക്കുന്നതിനും അതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികള്‍ക്കുമായി ഓരോ വര്‍ഷവും മാര്‍ച്ച് 4 ആണ് ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നത്.