Uncategorized
കെ.വി ബോബന് സ്വീകരണം
ദോഹ. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ മാനേജിങ് കമ്മിറ്റി മെമ്പര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട കെ.വി. ബോബന് ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന സ്വീകരണ ചടങ്ങില്‍ പ്രസിഡന്റ് താജുദ്ധീന്‍ ആദ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ഹഫീസ് മുഹമ്മദ്, ഹന്‍സിരാജ് എന്നിവര്‍ ബോബന് മെമന്റോ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി റുബീഷ് സ്വാഗതവും സെക്രട്ടറി ലത്തീഫ് കല്ലായി നന്ദിയും പറഞ്ഞു.