Uncategorized

ഖത്തര്‍ സംസ്‌കൃതി പ്രഥമ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ദോഹയില്‍ തുടക്കമായി

ദോഹ.ഖത്തര്‍ സംസ്‌കൃതി പ്രഥമ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ദോഹയില്‍ തുടക്കമായി .ദോഹ ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ ഖത്തറിലെ പ്രബലരായ 12 ഓളം ടീമുകള്‍ മത്സരിക്കും .

പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ഉല്‍ഘാടനം പ്രവാസി മലയാളിയും ഖത്തര്‍ വനിതാ ക്രിക്കറ്റ് ദേശീയ ടീം വൈസ് ക്യാപ്റ്റന്‍ സബീജ എ .പി നിര്‍വഹിച്ചു. കേരള ക്ഷേമനിധിബോര്‍ഡ് ഡയറക്ടര്‍ ഇ .എം .സുധീര്‍ ,സംസ്‌കൃതി സെക്രെട്ടറി സള്‍ട്ടാസ് സാമുവേല്‍ ,വൈസ് പ്രസിഡന്റ് മനാഫ് ,സ്‌പോര്‍ട്‌സ് വിഭാഗം കണ്‍വീനര്‍ ശ്രീജിത്പല്‍മജന്‍ ,സംസ്‌കൃതി എക്
്‌സികുട്ടീവ് അംഗങ്ങളായ നിധിന്‍ ,ജിജെഷ് കോടക്കല്‍,രാഹുല്‍ പി .എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .

ഇരുപത്തിരണ്ടു മുതല്‍ ആരംഭിച്ച മത്സരങ്ങളുടെ സെമിഫൈനല്‍ ,ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 29 നു നടക്കും. പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ വിജയിക്കുന്ന ടീമിന് ക്യാഷ് അവാര്‍ഡുകള്‍ ട്രോഫികളും സമ്മാനിക്കും .

Related Articles

Back to top button
error: Content is protected !!