Uncategorized
പ്രാദേശിക പഴം പച്ചക്കറി വില്‍പനയില്‍ വര്‍ദ്ധന
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പ്രാദേശിക പഴം, പച്ചക്കറി വില്‍പനക്കായുള്ള വിന്റര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റുകളില്‍ ഫെബ്രുവരി മാസം ബിസിനസില്‍ വര്‍ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട്. ഏകദേശം 2,191 ടണ്‍ പ്രാദേശിക പച്ചക്കറികള്‍, 624 ടണ്ണിലധികം പഴങ്ങള്‍, 867 കിലോഗ്രാം ലോക്കല്‍ ഈത്തപ്പഴം, 694 കിലോഗ്രാം, പ്രാദേശിക തേന്‍, 1,169 കിലോഗ്രാം ഖത്തറി കൂണ്‍ തുടങ്ങിയവയാണ് വിറ്റുപോയത്.
1286 ആടുകള്‍, 913 കോഴികള്‍, 1,076 ട്രേ മുട്ടകള്‍, 22,818 ചാക്ക് കാലിത്തീറ്റ തുടങ്ങിവയും ഇവിടെ വില്‍പന നടന്നു.