Uncategorized
ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് പദ്ധതിയെ പിന്തുണച്ച് കള്‍ച്ചറല്‍ ഫോറം ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെയും ജീവനക്കാരേയും മുഖ്യമായും ഉദ്ദേശിച്ച് ഐ.സി.ബി.എഫ് നടത്തുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി കള്‍ച്ചറല്‍ ഫോറം ഖത്തര്‍ രംഗത്തെത്തി. കള്‍ച്ചറല്‍ ഫോറം അംഗങ്ങളുടെ ഇന്‍ഷൂറന്‍സ് രേഖകള്‍ കള്‍ച്ചല്‍ ഫോറം പ്രസിഡന്റ് ഡോ. താജ് ആലുവ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി റഷീദ് അലി, ഇന്‍ഷൂറന്‍സ് കോഡിനേറ്റര്‍ ജാബിര്‍ റഫാത്ത്, ഓഫീസ് ഇന്‍ചാര്‍ജ് താഹ പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്ന് ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാനെ ഏല്‍പ്പിച്ചു. വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍, ജനറല്‍ സെക്രട്ടറി സബിത്ത് സഹീര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.