ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. നിക്ഷേപങ്ങള്‍ക്കുള്ള ഡെപ്പോസിറ്റ് റേറ്റ് 25 ബേസിസ് പോയന്റുകള്‍ വര്‍ദ്ധിപ്പിച്ച് 5.75 ശതമാനമാക്കി. വായ്പ നിരക്ക് 25 ബേസിസ് പോയന്റുകള്‍ വര്‍ദ്ധിപ്പിച്ച് 6.25 ശതമാനമായും റിപോ റേറ്റ് 25 ബേസിസ് പോയന്റുകള്‍ വര്‍ദ്ധിപ്പിച്ച് 6 ശതമാനമായും വര്‍ദ്ധിപ്പിച്ചു. വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.