Breaking News

വെള്ളിയാഴ്ച ഉച്ച മുതല്‍ ഖത്തറില്‍ ശക്തമായ കാറ്റും വേലിയേറ്റവും

ഡോ. അമാനുല്ല വടക്കാങ്ങര

വെള്ളിയാഴ്ച ഉച്ച മുതല്‍ ഞായറാഴ്ച വരെ ഖത്തറില്‍ ശക്തമായ കാറ്റും വേലിയേറ്റവും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് . വടക്കുപടിഞ്ഞാറന്‍ കാറ്റ് ചില സമയങ്ങളില്‍ 18 മുതല്‍ 30 കെടി വരെ വേഗതയില്‍ ആയിരിക്കും.

ചില സമയങ്ങളില്‍, ചില സ്ഥലങ്ങളില്‍ വേലിയേറ്റം 6-10 അടി മുതല്‍ 14 അടി വരെ ഉയര്‍ന്നേക്കും.

അതേസമയം, വരും ദിവസങ്ങളില്‍ രാജ്യത്ത് താപനില ക്രമാനുഗതമായി ഉയരുമെന്ന് വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച പരമാവധി താപനില 33-39 ഡിഗ്രി സെല്‍ഷ്യസ് വരെയാകും.

താഴ്ന്ന മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനാലാണിത്. പകല്‍ സമയത്ത് കാലാവസ്ഥ ചൂടായിരിക്കും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇത് ചിലപ്പോള്‍ കാഴ്ച പരിമിതിക്ക് കാരണമാകും.
ഈ കാലാവസ്ഥയില്‍ സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button
error: Content is protected !!