Uncategorized

ഇന്ന് മുതല്‍ റോഡ് മുറിച്ച് കടക്കുന്നവര്‍ക്കും പിഴ

ദോഹ : ഖത്തറില്‍ ഇനി മുതല്‍ റോഡ് മുറിച്ച് കടക്കുന്നവര്‍ക്കും പിഴ. സീബ്ര കോസിംഗ് ലൈനിലൂടെയല്ലാതെ റോഡ് മുറിച്ച് കടക്കുന്നവരാണ് പിഴ ഒടുക്കേണ്ടി വരിക. റോഡരികിലൂടെ നടക്കാനുള്ള വഴിക്ക് പുറമെയുള്ള ഭാഗങ്ങളിലൂടെ നടന്നാല്‍ 100 റിയാല്‍ പിഴ അടക്കേണ്ടി വരും. സീബ്ര ലൈനിലൂടെ അല്ലാതെ റോഡ് മുറിച്ച് കടന്നാല്‍ 200 റിയാലും മറ്റ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് 500 റിയാലുമാണ് പിഴ.
സീബ്ര ക്രോസിംഗിലൂടെയല്ലാതെ റോഡ് മുറിച്ച് കടക്കുമ്പോള്‍ അപകടം സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് തുക പോലും ലഭിക്കാന്‍ ബുദ്ധിമുട്ടാവുമെന്ന് നിയമവൃത്തങ്ങള്‍ പറഞ്ഞു.
അധികൃതര്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി ഗതാഗതം നിയന്ത്രിക്കുന്ന സമയത്ത് അവയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ റോഡ് മുറിച്ച് കടക്കല്‍, ഇന്റര്‍സെക്ഷനില്‍ സിഗ്നല്‍ തെളിയുന്നതിന് മുമ്പ് മുറിച്ച് കടക്കല്‍ എന്നീ ലംഘനങ്ങള്‍ക്കും പിഴ ഒടുക്കേണ്ടി വരും.
മൊബൈല്‍ ഫോണ്‍ ചെയ്ത് അശ്രദ്ധമായി നടന്ന് പോകുന്ന പലരും വാഹനപകടങ്ങള്‍ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വാഹനമോടിക്കുന്നവരെ പോലെ തന്നെ കാല്‍നടക്കാരും ജാഗ്രത പാലിക്കണം.

Related Articles

Back to top button
error: Content is protected !!