Uncategorized

പ്രായം ചെന്നവര്‍ക്ക് മഹാമാരികാലത്ത് ടെലഫോണ്‍ സര്‍വീസുമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : മഹമാരികാലത്ത് ദുര്‍ബലരായ വൃദ്ധരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ടെലഫോണ്‍ സര്‍വീസുമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ രംഗത്ത്. ജെറിയാട്രിക്, ലോംഗ് ടേം കെയര്‍ വകുപ്പിന്റെ ‘എല്‍ഡര്‍ലി ടെലിഫോണ്‍ റീഅഷുറന്‍സ് സര്‍വീസസിന്റെ’ ഭാഗമായി ആരോഗ്യപരിപാലന വിദഗ്ദ്ധര്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ള വിട്ടുമാറാത്ത ആരോഗ്യ അവസ്ഥയുള്ളവരുമായി ബന്ധപ്പെടുമെന്ന് എച്ച്എംസി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അറിയിച്ചു.

പ്രായമായവരുമായി ആശയവിനിമയം നടത്തുന്നതിനും സ്ഥാപനം നല്‍കുന്ന സേവനങ്ങളെ പരിചയപ്പെടുത്തുന്നതിനും അവരുടെ ആരോഗ്യ, മെഡിക്കല്‍ പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനും അവര്‍ക്ക് ഉചിതമായ ഉപദേശം നല്‍കുന്നതിനും ‘ടെലഫോണ്‍ സര്‍വീസ് പ്രയോജനപ്പെടും. കോവിഡ് കാലയളവില്‍ പ്രായമായവര്‍ക്ക് നല്‍കുന്ന സമഗ്ര ആരോഗ്യ സേവനങ്ങളുടെ ഭാഗമാണ് ‘മുതിര്‍ന്നവര്‍ക്കുള്ള ടെലിഫോണ്‍ സേവനങ്ങള്‍.

കോവിഡ് സമയത്ത് ജെറിയാട്രിക്, ലോംഗ് ടേം കെയര്‍ വകുപ്പ് മുതിര്‍ന്നവര്‍ക്ക് മികച്ച പരിചരണമാണ് നല്‍കുന്നത്. വിട്ടുമാറാത്ത ആരോഗ്യസ്ഥിതികളുള്ള നിങ്ങളുടെ പ്രായം 60 വയസ്സിന് മുകളിലാണെങ്കില്‍ കൂടുതല്‍ ആരോഗ്യ-സുരക്ഷാ വിവരങ്ങള്‍ ആവശ്യമെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനാകും, ”എച്ച്എംസി ഒരു പോസ്റ്റില്‍ പറഞ്ഞു. നിങ്ങള്‍ക്ക് ആരോഗ്യപരമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഒരു ആരോഗ്യ വിദഗ്ദ്ധന്‍ വരും ആഴ്ചയില്‍ നിങ്ങളെ ബന്ധപ്പെടും,” അതില്‍ പറയുന്നു.

ആവശ്യമാണെങ്കില്‍ എച്ച്എംസിയിലെ ജെറിയാട്രിക്സ്, ലോംഗ് ടേം കെയര്‍ വകുപ്പ് എ്രല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 10 വരെ റുമൈല ആശുപത്രിയില്‍ വയോജന ഡേ കെയറില്‍ നല്‍കുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും പ്രായമായ രോഗികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓരോ കേസും ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുകയും രോഗികളുടെ ആവശ്യങ്ങള്‍ വേഗത്തിലും വഴക്കത്തോടെയും കൈകാര്യം ചെയ്യുകയും ചെയ്യുന്നതിനാല്‍, തിരക്കു കുറഞ്ഞതും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷത്തില്‍ ജെറിയാട്രിക്സില്‍ സ്പെഷ്യലൈസ് ചെയ്ത ഒരു മെഡിക്കല്‍ ടീം ആണ് ഡേ കെയര്‍ സേവനങ്ങള്‍ നല്‍കുന്നത്.

‘ജീവന് അപകടകരമല്ലാത്തതും എന്നാല്‍ അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളതുമായ മെഡിക്കല്‍ പ്രശ്‌നങ്ങളുള്ള 60 വയസ്സിന് മുകളിലുള്ളവര്‍ക്ക്, സൗഹൃദപരവുമായ പശ്ചാത്തലത്തില്‍ ഒരു സ്പെഷ്യലിസ്റ്റ് ജെറിയാട്രിക് മള്‍ട്ടിഡിസിപ്ലിനറി ടീം ദ്രുതഗതിയിലുള്ള വിലയിരുത്തലും ചികില്‍സയും നല്‍കും.

60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ജീവന്‍ അപകടപ്പെടുത്താത്ത മെഡിക്കല്‍ കേസുകളില്‍ 33253128 അല്ലെങ്കില്‍ 55193240 എന്ന നമ്പറില്‍ വിളിച്ച് അപ്പോയിന്റ്മെന്റ് ക്രമീകരിക്കാം. എന്നാല്‍ ജീവന്‍ അപകടപ്പെടുത്തുന്ന അവസ്ഥകളില്‍ 999 ലാണ് വിളിക്കേണ്ടത്.

Related Articles

Back to top button
error: Content is protected !!