Breaking News

ഖത്തറില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും തീവ്രപരിചരണവിഭാഗങ്ങളിലും അഡ്മിറ്റാകുന്നവരുടെ എണ്ണം കൂടുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് ബാധയുടെ തീവ്രതയും സങ്കീര്‍ണതകളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും തീവ്രപരിചരണവിഭാഗത്തിലും അഡ്മിറ്റാകുന്നവരുടെ എണ്ണം കൂടുന്നതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ തീവ്രപരിചരണ വിഭാഗം ആക്ടിംഗ് ചെയര്‍മാന്‍ ഡോ. അഹ്മദ് മുഹമ്മദ്.

ഫെബ്രുവരി ആദ്യം മുതല്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 110 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു.
കോവിഡ് മഹാമാരി തുടങ്ങിയപ്പോള്‍ തന്നെ ഏത് പ്രതികൂല സാഹചര്യവം നേരിടുവാന്‍ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലും സൗകര്യമൊരുക്കിയതിനാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. എങ്കിലും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കും.

പനി, ചുമ, രുചിയില്ലായ്മ തുടങ്ങി എന്തെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധനക്ക് വിധേയമാകണം. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും തികച്ചും സൗജന്യമായാണ് കോവിഡ് പരിശോധന നടത്തുന്നത്.

കോവിഡിനെ പ്രതിരോധിക്കുവാന്‍ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം.

Related Articles

Back to top button
error: Content is protected !!