ഫോര്‍ടിനെറ്റ്, സൈബര്‍സെക്യൂരിറ്റിയിലെ അവസാന വാക്ക്
റഷാദ് മുബാറക് അമാനുല്ല
ദോഹ. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ടിനെറ്റ്, സൈബര്‍സെക്യൂരിറ്റിയിലെ അവസാന വാക്കാണ്. ന്യൂയോര്‍ക്ക് സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനിയായ ഫോര്‍ടിനെറ്റിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 8500 ജീവനക്കാരുണ്ട്. ഗവണ്‍മെന്റ്, ബാങ്കിംഗ് മേഖല, സംരംഭക മേഖല, ഓയില്‍ ഗ്യാസ് മേഖല എന്നിവയിലാണ് കമ്പനി പ്രധാനമായും ഊന്നുന്നത്. ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നാരംഭിച്ച പതിമൂന്നാമത് മിലിപ്പോള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന ഫോര്‍ടിനെറ്റ് കമ്പനിയുടെ ഖത്തര്‍ ചാനല്‍ മാനേജര്‍ റോമല്‍ ജയചന്ദ്രന്‍ കമ്പനിയുടെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഫോര്‍ടിനെറ്റിന് ഖത്തറില്‍ ശക്തമായ സാന്നിധ്യമുണ്ട്. ഓയില്‍ ആന്റ് ഗ്യാസ് രംഗത്തും സെന്‍ട്രല്‍ ബാങ്കുള്‍പ്പടെ ബാങ്കിംഗ് മേഖലയിലും കമ്പനി പ്രവര്‍ത്തിക്കുന്നു. മൈക്രോസോഫ്റിറുമായി സഹകരിച്ച് ക്ളൗഡ് സെക്യൂരിറ്റിയും ഫോര്‍ട്ടിനെറ്റ് നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മെഷീന്‍ ലാംഗോജും ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സും സമന്വയിപ്പിച്ച ത്രട്ട് ഇന്റലിജന്‍സ് സിസ്റ്റമാണ് കമ്പനി ഉപയോഗിക്കുന്നതെന്ന് അദ്ധേഹം കൂട്ടിച്ചര്‍ത്തു.