Uncategorized
ഐ.സി.ബി.എഫ് തൊഴിലാളികള്‍ക്കായി ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഐ.സി.ബി.എഫ് ഡെന്‍വര്‍ കമ്പനിയുമായി സഹകരിച്ച് തൊഴിലാളികള്‍ക്കായി ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് അവരുടെ മാനസിക സമ്മര്‍ദ്ധം കുറക്കാനും ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും ഉതകുന്ന രൂപത്തിലുള്ള യോഗയും തൊഴിലാളികള്‍ക്ക് അവരുടെ സംശയനിവാരണത്തിനായി ഇന്‍ട്രാക്റ്റീവ് സെഷനും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു
ശ്രീനിവാസന്‍ രാമനാഥന്‍ യോഗ പരിശീലനം നടത്തി. ഐ.സി.ബി.എഫിനെ പരിചയപ്പെടുത്തി കുല്‍ദീപ് കൗര്‍ ബഹ്ല് സംസാരിച്ചു. ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് പദ്ധതിയെക്കുറിച്ച് ഇര്‍ഫാന്‍ അന്‍സാരി ക്ലാസെടുത്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.