Uncategorized

മെട്രാഷ് 2 വഴി സെയിലിംഗ് ആപ്ലിക്കേഷനുമായി തീരദേശ അതിര്‍ത്തി സുരക്ഷാ വകുപ്പ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്നലെ ദോഹയില്‍ ആരംഭിച്ച പതിമൂന്നാമത് ആഭ്യന്തര സുരക്ഷയ്ക്കും സിവില്‍ ഡിഫന്‍സിനുമുള്ള മിലിപോള്‍ ഖത്തര്‍ 2021-ന്റെ ഭാഗമായി തീരപ്രദേശ അതിര്‍ത്തി സുരക്ഷാ വകുപ്പ് മെട്രാസ് 2 ആപ്ലിക്കേഷനില്‍ ഒരു പുതിയ സേവനം ആരംഭിച്ചു.

ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലളിതമാക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് സെയിലിംഗ് ആപ്ലിക്കേഷന്‍ സമര്‍പ്പണത്തിന്റെയും രജിസ്‌ട്രേഷന്റെയും പുതിയ സേവനം ആരംഭിച്ചത്.

തീരദേശ അതിര്‍ത്തികളുടെ സുരക്ഷ ഓഫീസുകളിലൂടെ നടന്നിരുന്ന രജിസ്‌ട്രേഷന്‍ പരിപാടികള്‍ മെട്രാഷ് 2 ആപ്ലിക്കേഷനിലൂടെ നിര്‍വഹിക്കുമ്പോള്‍ കടല്‍ യാത്രക്കാരുടെ സമയവും അദ്ധ്വാനവും ലാഭിക്കാന്‍ ഈ സേവനം സഹായിക്കുന്നുവെന്ന് തീരദേശ സെക്യൂരിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്‍ അസീസ് അല്‍ മുഹന്നദി പറഞ്ഞു. ഈ സേവനം ഖത്തര്‍അധീനതയിലുള്ള മുഴുവന്‍ മേഖലകളിലൈ എല്ലാ സമുദ്ര കപ്പലുകളെയും ഉള്‍ക്കൊള്ളും.

Related Articles

Back to top button
error: Content is protected !!