സ്വന്തമായി കാറില്ലാത്തവര്‍ക്ക് ടാക്സിയിലിരുന്ന് ഡ്രൈവ്-ത്രൂ വിലൂടെ വാക്സിനെടുക്കാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: സ്വന്തമായി കാറില്ലാത്തവര്‍ക്ക് ടാക്സിയിലിരുന്ന് ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്സിനേഷന്‍ സെന്ററില്‍ നിന്നും വാക്സിനെടുക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇത് കാല്‍നടയായി ചെയ്യാന്‍ കഴിയില്ലാത്തതിനാല്‍ വാഹനത്തിലാണ് സെന്ററിലെത്തേണ്ടത്.
കാറില്ലാത്തവര്‍ എന്തു ചെയ്യുമെന്ന അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ട്വിറ്റ് ചെയ്തത്. രണ്ടാം ഡോസ് മാത്രമേ ഡ്രൈവ്-ത്രൂ വാക്സിനേഷന്‍ സെന്ററില്‍ ലഭിക്കുകയുളളൂ
എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 10 വരെ ഡ്രൈവ്-ത്രൂ സെന്റര്‍ പ്രവര്‍ത്തിക്കും. കേന്ദ്രത്തിലേക്കുള്ള അവസാന പ്രവേശനം രാത്രി 9 മണിക്കായിരിക്കും.
രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിക്കുന്ന ആളുകള്‍ക്ക് ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്സിനേഷന്‍ സെന്ററിലെത്താം. രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപ്പോയിന്റ്‌മെന്റിന്റെ ആവശ്യമില്ലാതെ, ഷെഡ്യൂള്‍ ചെയ്ത ദിവസം നേരിട്ട് ഡ്രൈവ്-ത്രൂ സെന്ററിലേക്ക് പോകാം.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്സിസി) ആരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ ഡോസ് നിയമന സമയത്ത് യോഗ്യരായ ആളുകളെ അവരുടെ രണ്ടാമത്തെ ഡോസിനായി ഡ്രൈവ്-ത്രൂ സെന്ററില്‍ ഷെഡ്യൂള്‍ ചെയ്യും.