വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ വിദ്യാര്‍ഥികളുടെ ഹൃസ്വ ചിത്രം ശ്രദ്ധേയമാകുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥികളും ടീച്ചര്‍മാരും കൂടി ചേര്‍ന്ന് ഉണ്ടാക്കിയ തെറ്റില്‍ നിന്നും ശരിയിലേക്ക് എന്ന ഹൃസ്വ ചിത്രം തന്മയത്ത്തോടെയുള്ള അവതരണം കൊണ്ടും സന്ദേശത്തിന്റെ പ്രാധാന്യം കൊണ്ടും ശ്രദ്ധേയമാകുന്നു. യുട്യൂബില്‍ അപ്ലോഡ് ചെയ്ത് ദിവസങ്ങള്‍ക്കകം ആയിരക്കണക്കിനാളുകളാണ് ഈ ഹൃസ്വചിത്രം കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്.
കൂട്ടുകാരുടെ മനോഹരമായ വസ്തുക്കള്‍ സ്വന്തമാക്കണമെന്ന കൗതുകത്തില്‍ ചെറിയ കളവ് ശീലിക്കുന്നത് വളരെ മതൃകാപരമായി തിരുത്തുന്ന അധ്യാപികയും സഹപാഠികളുമാണ് ചിത്രം അടയാളപ്പെടുത്തത്. കൗമാരത്തിന്റെ കൗതുകത്തില്‍ സുന്ദരമായ എന്തും സ്വന്തമാക്കണമെന്ന മോഹമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ താന്‍ ചെയ്ത ഒരു തെറ്റിന്റെ പേരില്‍ തന്റെ സഹപാഠി ശിക്ഷിക്കപ്പെടുകയെന്നത് നിഷ്‌കളങ്കമായ ബാല്യത്തിന് സഹിക്കാനാവില്ല. അവിടെ കുറ്റമേറ്റ് പറഞ്ഞ് മാപ്പുചോദിക്കാനും തന്റെ കൂട്ടുകാരിന്റെ അഭിമാനം സംരക്ഷിക്കാനുമുള്ള വൈകാരിക പക്വതയാണ് ഈ ചിത്രത്തെ വ്യതിരിക്തമാക്കുന്നത്.
ചിത്രത്തിന്റെ സ്‌ക്രിപ്റ്റും കാമറയും എഡിറ്റിംഗും എല്ലാം വിദ്യാര്‍ത്ഥികളാണ് നിര്‍വഹിച്ചത് എന്ന കാര്യം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഓണ്‍ ലൈന്‍ ക്ളാസുകള്‍ കുട്ടികളെ പാസീവ് വിനോദങ്ങള്‍ക്കടിമപ്പെടുത്തുന്നുവെന്ന പരാതികള്‍ക്കിടയില്‍ സന്ദേശപ്രധാനമായ ഈ ചിതം വിദ്യാര്‍ഥികളുടെ ക്രിയാത്മക പ്രവര്‍ത്തനത്തിന്റെ സാക്ഷ്യ പത്രമാണ്.
ഫാദില്‍ അബ്ദുല്‍ റസാഖാണ് സംവിധായകന്‍. ഹംദാന്‍ യാസര്‍ കരുവാട്ടില്‍ (എഡിറ്റര്‍), ഫാഹിം ജൗഹറലി ( നടന്‍) ജാസിം കെ. ( കാമറാമാന്‍) സഫ്ന എം (മലയാളം അധ്യാപിക) എന്നിവരാണ് ചിത്രത്തിന് പിന്നിലെ പ്രധാന പ്രവര്‍ത്തകര്‍.
ചിത്രം കാണാനായി താഴെ സന്ദര്‍ശിക്കുക : https://www.youtube.com/watch?v=DynnNGUUYXk