Breaking News
ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം, 489 രോഗികള്‍
ദോഹ. ഖത്തറില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 50 ഉം 59 ഉം വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ മൊത്തം മരണ സംഖ്യ 270 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10771 പരിശോധനകളില്‍ 489 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 288 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 12290 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 128 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 938 ആയി. 19 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 135 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.