Breaking News
കെ.പി. ഹാരിസ് എന്ന ആച്ച നിര്യാതനായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കെ.പി. ഹാരിസ് എന്ന ആച്ച നിര്യാതനായി 58 വയസ്സായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കാസര്‍ക്കോട് തളങ്ങര സ്വദേശിയാണ് .
ഗുരുതരമായി കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞ് കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യ സ്ഥിതി സങ്കീര്‍ണമാവുകയായിരുന്നു.
ദീര്‍ഘകാലമായി ഉരീദുവില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് സ്വന്തമായ ബിസിനസ് ചെയ്തുവരികയായിരുന്നു.
വഹീദയാണ് ഭാര്യ, അസ്ഫി, അസ്‌റീന, ഹാസിന്‍ എന്നിവര്‍ മക്കളും നൗഫല്‍ ഉള്ളാള്‍ മരുമകനുമാണ്. ആയിഷാ ഷാഫി, അസ്‌ലം പാറ, ഹസീനാ സാക്കിര്‍, ഹസീറാ ബഷീര്‍ ഉപ്പള എന്നിവര്‍ സഹോദരങ്ങളാണ്.
മൃതദേഹം ഇന്ന് അസര്‍ നമസ്‌കാരാനന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും