IM Special

കുട്ടികളുടെ വളര്‍ച്ചയില്‍ മുതിര്‍ന്നവരുടെ പങ്ക് പ്രധാനം, നിമ്മി മാത്യൂ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കുട്ടികളുടെ വളര്‍ച്ചയില്‍ മുതിര്‍ന്നവരുടെ പങ്ക് പ്രധാനമാണെന്ന് പ്രമുഖ സോഫ്റ്റ് സ്‌കില്‍ പരിശീലകയും മാനേജ്മെന്റ് വിദഗ്ധയുമായ നിമ്മി മാത്യൂ അഭിപ്രായപ്പെട്ടു. ഇന്റര്‍നാഷണല്‍ മലയാളിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കുട്ടികള്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിമകളാകുന്നത് സംബന്ധിച്ച് പരാതിപ്പെടുന്ന ധാരാളം പേരെ നമുക്ക് ചുറ്റും കാണാം. എന്നാല്‍ പരാതി പറയുന്നതിന് പകരം ഇലക്ടോണിക് ഉപകരണങ്ങള അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന പ്രായോഗിക ശിക്ഷണമാണ് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടത്. മുഴുസമയവും മൊബൈലില്‍ തോണ്ടി കളിക്കുന്ന രക്ഷിതാക്കള്‍ക്കും കുട്ടികളെ ഉപദേശിക്കാനുള്ള ധാര്‍മികാവകാശമുണ്ടാവില്ല.

പ്രവാസ ലോകത്ത കുട്ടികള്‍ വളരെ നന്നായി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരാണ്. എന്നാല്‍ പലപ്പോഴും വൈകാരിക തലങ്ങളില്‍ അവര്‍ക്കൊരുപാട് പരിമിതികളുണ്ടെന്നാണ് കരുതുന്നത്. വീട്ടിലെ പരിമിതമായ അംഗങ്ങളുമായി മാതം ആശയവിനിമയം നടത്തുമ്പോള്‍ വൈകാരിക രംഗത്തെ വളര്‍ച്ചക്ക് തടസ്സങ്ങള്‍ നേരിടാം. ആ രംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.

രക്ഷിതാക്കള്‍ കുട്ടികളോടൊത്ത് വിശിഷ്യ ചെറുപായത്തില്‍ ഗുണപരമായ സമയം ചിലവഴിക്കണം. എങ്കില്‍ മാത്രമേ വളര്‍ന്നുവലുതാകുമ്പോള്‍ രക്ഷിതാക്കള്‍ ആഗ്രഹിക്കുന്ന രൂപത്തില്‍ മക്കള്‍ മാറുകയുള്ളൂ. ചെറു പ്രായത്തില്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക് കുട്ടികളെ ഒതുക്കി നിര്‍ത്താന്‍ മൊബൈലും ടെലിവിഷനും നിയന്തണമില്ലാതെ കൊടുക്കുമ്പോള്‍ അവരെ വഴിപിഴപ്പിക്കാനുളള സാമൂഹ്യ പരിസരമൊരുക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യുന്നത്.

വളര്‍ച്ചയുടെ ഘട്ടത്തില്‍ ഗുണപരമായ സമയവും ശ്രദ്ധയും കൊടുത്താല്‍ മുതിരുമ്പോള്‍ കുട്ടികള്‍ ലക്ഷ്യബോധമള്ളവരും ഉത്തരവാദിത്തബോധമുള്ളവരുമാകുമെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. ഈ രംഗത്ത് കുട്ടികളെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് മുതിര്‍ന്നവരെയാണ് നേരെയാക്കാന്‍ ശ്രമിക്കേണ്ടത്.

പാരന്റിംഗ് വളരെ ഉത്തരവാദിത്തമുള്ള ദൗത്യമാണെന്നും അതില്‍ നീക്കുപോക്കില്ലാത്ത പ്രതിബദ്ധതയാണ് ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ എങ്ങനെയാകണമെന്ന്   ആഗ്രഹിച്ചത് കൊണ്ട് മാതം ഫലമില്ല. ക്രിയാത്മകമായി അതിനുളള സാമൂഹ്യ പരിസരമാരുക്കിയാണ് ലക്ഷ്യത്തിലേക്ക് കുതിക്കേണ്ടത്.

സൈക്കോളജിയില്‍ ബിരുദവും മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവുമുള്ള പെരുമ്പാവൂര്‍കാരിയായ നിമ്മി ഡിപ്ളോമാറ്റിക് ക്ളബ്ബില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയ്നറാണ് . നാട്ടില്‍ പേര്‍സണാലിറ്റി ട്രെയിനിംഗ്, സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, ഫാഷന്‍ ഡിസൈനിംഗ് തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള നിമ്മി സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ തന്റെ കഴിവുകള്‍ വിനിയോഗിക്കുവാന്‍ സന്നദ്ധയാണ്. പരന്ന വായനയാണ് നിമ്മിയുടെ ഹോബി.

Related Articles

Back to top button
error: Content is protected !!