Breaking News
ഖത്തറില്‍ 637461 ഡോസ് വാക്‌സിന്‍ നല്‍കി ഇന്നലെ മാത്രം 21806 ഡോസുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ദേശീയ കോവിഡ് വാക്‌സിനേഷന്‍ പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നു. ഇതിനകം 637461 ഡോസ് വാക്‌സിന്‍ നല്‍കി .ഇന്നലെ മാത്രം 21806 ഡോസുകളാണ് നല്‍കിയത്.
വേനലവധിക്ക മുമ്പ് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതിയാണ് മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്. താമസിയാതെ തന്നെ ഇന്‍ഡസ്ടിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്ക് മാസ്സ് വാക്‌സിനേഷന്‍ ഡ്രൈവിനെക്കുറിച്ചും ആലോചിക്കുന്നതായി അറിയുന്നു.
50 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കും അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ മന്ത്രാലയങ്ങളിലെ മുന്‍നിര ജീവനക്കാര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ്് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. 2021 ല്‍ തന്നെ മുഴുവനാളുകള്‍ക്കും വാക്‌സിന്‍ നല്‍കി കോവിഡ് ഭീഷണിയില്‍ നിന്നും രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ