Uncategorized
ഈ വര്‍ഷം ദോഹയില്‍ നീറ്റ് പരീക്ഷ കേന്ദ്രം ഉണ്ടായേക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യന്‍ എംബസി ചെയ്ത് കൊണ്ടിരിക്കുന്നുണ്ടെന്നും ദോഹയില്‍ നീറ്റ് പരീക്ഷ കേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുമായി ആശയവിനിമയം നടത്തിവരികയാണെന്നും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കോവിഡ് കാരണം പല കുട്ടികള്‍ക്കും യാത്ര ചെയ്യാനോ പരീക്ഷ എഴുതാനോ സാധിച്ചില്ല. ദോഹയില്‍ പരീക്ഷ കേന്ദ്രം അനുവദിച്ച് കിട്ടുന്നതോടെ ഇത്തരം പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.