Uncategorized

എസ്. ശശിധരന്‍ നായരുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

ദോഹ : ഇന്നലെ ദോഹയില്‍ അന്തരിച്ച പാലാട്ട് കളം വീട്ടില്‍ എസ്. ശശിധരന്‍ നായരുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും.
കോവിഡിനെതിരെയുള്ള രണ്ട് ഡോസും വാക്‌സിനുമെടുത്ത് അവധിക്ക് നാട്ടില്‍ പോകാനിരുന്ന ശശിധരന്‍ നായരുടെ യാത്ര പെട്ടിയില്‍. എല്ലാ സ്വപ്‌നങ്ങളും പ്രതീക്ഷകളും അസ്ഥാനത്താക്കി തികച്ചും ആക്‌സ്മികമായ നിര്യാണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും എല്ലാ കണക്ക് കൂട്ടലുകളും തെറ്റുകയായിരുന്നു.
ഭാര്യ ഗീതയും മൂത്ത മകന്‍ രജതും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
ഇന്ന് രാത്രി ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടു പോകുന്നത്.

Related Articles

Back to top button
error: Content is protected !!