
Breaking News
ഹൃദയാഘാതം മൂലം ഖത്തറില്‍ മലയാളി യുവാവ് മരിച്ചു
ഡോ : അമാനുല്ല വടക്കാങ്ങര
ദോഹ. ഹൃദയാഘാതം മൂലം ഖത്തറില്‍ മലയാളി യുവാവ് മരിച്ചു. തൃശൂര്‍ പാലിയക്കര സ്വദേശി പ്രസാദ് ചന്ദ്രനാണ് മരിച്ചത്. 41 വയസ്സായിരുന്നു.
ഇന്ന് വൈകുന്നേരം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2006 മുതല്‍ ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സോണിയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.
മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.