Breaking News

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റത്തില്‍ ഐ.എസ്.ഒ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : മതാര്‍, ഖത്തര്‍ കമ്പനി ഫോര്‍ എയര്‍പോര്‍ട് മാനേജ്മെന്റ് ആന്റ് ഓപറേഷന് കീഴിലുള്ള ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റത്തില്‍ ഐ.എസ്.ഒ അംഗീകാരം. എയര്‍പോര്‍ട്ടിലെ വിവര സാങ്കേതിക വിദ്യാ മാനേജ്മെന്റ് സിസ്റ്റം ബ്യൂറോ വെരിറ്റാസ് വിശദമായി വിലയിരുത്തിയാണ് അംഗീകാരം നല്‍കിയത്. വിവര സാങ്കേതിക വിദ്യാ മാനേജ്മെന്റ് രംഗത്തെ മികവിന് നല്‍കുന്ന ആഗോള അംഗീകാരമായ iso/iec 27001 : 2013 ആണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ലഭിച്ചത്. എയര്‍പോര്‍ട്ട് മാനേജ്മെന്റ് രംഗത്തെ ബെസ്റ്റ് പ്രാക്ടീസസുകളും സിസ്റ്റവും പിന്തുടരുന്ന വിമാനതാവളമെന്ന അംഗീകാരമാണ് ഇതോടെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സ്വന്തമായത്.

എയര്‍പോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെക്നോളജി ആന്റ് ഇന്നൊവേഷന്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് സുഹൈല്‍ കാമില്‍ കാദിരി ബ്യൂറോ വെരിറ്റാസ് ഖത്തര്‍ ചീഫ് എക്സിക്യൂട്ടീവ് ഹുസ്സാം റിഫായില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

Related Articles

Back to top button
error: Content is protected !!