Uncategorized

2022 ഫിഫ ലോക കപ്പിന് 1100 ല്‍ അധികം ഇലക്ട്രിക് ബസുകള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കാര്‍ബണ്‍-ന്യൂട്രല്‍ മെഗാ സ്പോര്‍ടിംഗ് ഇവന്റ് സംഘടിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായി ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ചാമ്പ്യന്‍ഷിപ്പില്‍ കാണികളെ എത്തിക്കാന്‍ 1,100 ലധികം ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുമെന്ന് ഖത്തര്‍ വ്യക്തമാക്കി.

പൊതുമരാമത്ത് അതോറിറ്റി (അശ്്ഗാല്‍) ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെയും (കഹ്റാമ) ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റേയും സഹകരണത്തോടെ ഫിഫ ലോകകപ്പ് 2022 ലെ മത്സരങ്ങളില്‍ കാണികളെ എത്തിക്കുന്നതിനുപയോഗിക്കുന്ന ഇലക്ട്രിക് ബസ്സുകള്‍ക്കായി നാല് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് .

മത്സരങ്ങളില്‍ കാണികള്‍ക്ക് ഗതാഗതം ലഭ്യമാക്കുന്ന ഇലക്ട്രിക് ബസുകളുടെ എണ്ണം 1,100 കവിയുമെന്നും 700 ഓളം ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഈ ബസുകള്‍ക്കായി നിര്‍മിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു .

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് ശേഷം ഈ ഇലക്ട്രിക് ബസുകള്‍ രാജ്യത്ത് പൊതുഗതാഗതമായി ഉപയോഗിക്കും.

Related Articles

Back to top button
error: Content is protected !!