
കോവിഡ് 19 ന്റെ ഇന്ത്യന്‍ വകഭേദം, ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഖത്തര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 29 വ്യാഴാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് 19 ന്റെ ഇന്ത്യന്‍ വകഭേദം രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഖത്തര്‍.
പുതിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 29 വ്യാഴാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
ഇന്നലെയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. തീരുമാനം അടിയന്തിരമായി നടപ്പിലാക്കണമെന്ന നിര്‍ദേശം പല വകുപ്പുകളിലും ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ഏപ്രില്‍ 29 വ്യാഴായ്ച രാവിലെ 12 മണി മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരികയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. വ്യാഴാഴ്ച രാവിലെ 12 മണിയെന്നത് ബുധനാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞത് മുതലായിരിക്കുമെന്നാണ് വിശദീകരണം.