Uncategorized

ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി രക്ത ദാന ക്യാമ്പ് മെയ് 21 ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. രക്തദാനം മഹാദാനം എന്ന സന്ദേശമുയര്‍ത്തി അകാലത്തില്‍ വിട പറഞ്ഞ റഹിം റയ്യാന്റെ സ്മരണാര്‍ത്ഥം ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് നടത്തുന്ന രക്ത ദാന ക്യാമ്പ്് മെയ് 21 ന് വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതല്‍ വൈകീട്ട് 5 മണി വരെ എച്ച് എം സി ബ്ലഡ് ഡോണര്‍ സെന്റെറില്‍ നടക്കും.

 

ആര്‍ക്കൊക്കെ രക്തദാനം ചെയ്യാം എന്നത് സംബന്ധിച്ച വിശദാംശങ്ങളും സംഘാടകര്‍ നല്‍കുന്നുണ്ട്. ഇതനുസരിച്ച് രക്തദാതാവ് 18നും 60നും വയസ്സിനിടയില്‍ പ്രായം ഉള്ളവരായിരിക്കണം, വിട്ടുമാറാത്ത ഹൃദ്രോഗം, ശ്വാസകോശം അല്ലെങ്കില്‍ രക്തചംക്രമണ രോഗങ്ങള്‍ എന്നിവ ഉണ്ടാകരുത്, ദാതാക്കള്‍ വിളര്‍ച്ചയോ ഇന്‍സുലിന്‍ ആശ്രിതരോ രക്താതിമര്‍ദ്ദമോ ഉള്ളവര്‍ ആയിരിക്കരുത്, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍ എന്നിവര്‍ രക്തംദാനം ചെയ്യരുത്, രക്തം നേരത്തെ ദാനം ചെയ്തിട്ടു 8 ആഴ്ച (56 ദിവസം) കഴിഞ്ഞിരിക്കണം, കോവിഡ് പോസിറ്റീവ് ആയിരുന്ന വ്യക്തികള്‍ നെഗറ്റീവ് ആയിട്ടു 3 മാസം കഴിഞ്ഞിരിക്കണം, കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും 1 മാസത്തിനുള്ളില്‍ ജി.സി.സി , യൂറോപ്പ് രാജ്യങ്ങളും യാത്രചെയ്തവര്‍ക്കു രക്തദാനം സാധ്യമല്ല. ഒന്നാമത്തെയോ രണ്ടാമത്തെയോ ഡോസ് വാക്‌സിനേഷന്‍ എടുത്തിട്ടുള്ളവര്‍ക്കും രക്തം നല്‍കാം.

ഖത്തര്‍ ഇന്ത്യന്‍ എംബസ്സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ബി എഫിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവുന്നതിനായുള്ള രജിസ്‌ട്രേഷന്‍ സൗകര്യം മെയ് 21നു വെള്ളിയാഴ്ച ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന ബ്ലഡ് ഡോണേഷന്‍ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണെന്നും സംഘാടടകര്‍ അറിയിച്ചു.

ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൈത്താങ്ങാവാന്‍ ഇതിനോടകം തന്നെ ഐ സി ബി എഫ് നേതൃത്വം നല്കുന്ന ഈ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട് . രണ്ട് വര്‍ഷ കാലാവധിയുള്ള ഇന്‍ഷുറന്‍സ് പോളിസിക്ക് 125 റിയാല്‍ ആണ് പ്രീമിയം തുക. ഈ പോളിസിയില്‍ അംഗമാവാന്‍ താത്പര്യമുള്ളവര്‍ പാസ്സ്‌പോര്‍ട്ട് കോപ്പി, ഖത്തര്‍ ഐഡി കോപ്പി എന്നിവ കൊണ്ടുവരണം. ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 70331167 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!