Uncategorized

ദാറുല്‍ ഉലൂം ഖത്തര്‍ കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ദോഹ. കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദാറുല്‍ ഉലൂം എഡ്യൂക്കേഷന്‍ ഖത്തര്‍ കമ്മിറ്റി അല്‍ബിദ്ദ പാര്‍ക്കില്‍ വെച്ച് വിപുലമായ ഇഫ്താര്‍ സംഘടിപ്പിച്ചു.

ദാറുല്‍ ഉലൂമുമായി ബന്ധെപ്പെട്ടിട്ടുള്ള സഹകരണങ്ങളുടെ ഏകോപനവും പുതിയ ഖത്തര്‍ കമ്മിറ്റി രൂപീകരണത്തിന്റെയും പ്രാഥമിക കാര്യങ്ങളും ഇഫ്താറിന് ശേഷമുള്ള സ്‌നേഹവിരുന്നില്‍ ചര്‍ച്ച ചെയ്തു , മുതിര്‍ന്ന സഹകാരികളായ മഹ്‌മൂദ് നീറോളിക്കണ്ടി , കെ എം സൂപ്പി തുടങ്ങിയവര്‍ ചര്‍ച്ചകള്‍ ഏകോപിപ്പിച്ചു.അബ്ദുല്ല പൊയില്‍ , ഖാലിദ് തയ്യില്‍ ,മുഹമ്മദ് എടവന , മുനീര്‍ തുടങ്ങിയവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!