പട്ടാണിക്കടയില്‍ മുഹമ്മദ് ഷാഫിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ ദിവസം ഖത്തറില്‍ അന്തരിച്ച തിരുവനന്തപുരം സ്വദേശി പട്ടാണിക്കടയില്‍ മുഹമ്മദ് ഷാഫിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകുന്നേരം 7.20 ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ട് പോയത്. പുലര്‍ച്ചെ രണ്ടരയോടെ തിരുവനന്തപുരത്തെത്തുമെന്നാണ് പ്രതീക്ഷ.
നാട്ടില്‍ ഗവണ്‍മെന്റ് സര്‍വീസില്‍ ക്‌ളര്‍ക്കായിരുന്നു. ലീവെടുത്ത് ദോഹയിലെത്തിയ അദ്ദേഹം കഴിഞ്ഞ 10 വര്‍ഷത്തിലധികമായി മുനിസിപ്പാലിറ്റിയില്‍ സൂപ്പര്‍വൈസറായിരുന്നു.ജോലി രാജിവെച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് കോവിഡ് ബാധിച്ചത്. ഗുരുതരമായി രോഗം ബാധിച്ച് ഒരു മാസത്തിലേറെയായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസം മെബൈരിക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
നാട്ടില്‍ പോകണം എന്ന് അതിയായി ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. മരിക്കുന്നതിനുമുമ്പ് കോവിഡ് നെഗറ്റീവായ സാഹചര്യത്തിലാണ് വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്കയക്കാനായത്.
കെ.എം.സി.സി മയ്യത്ത് പരിപാലന കമ്മറ്റി ഇല്‍ ഇഹ്സാന്‍ ഭാരവാഹികള്‍, കെ. എം. സി.സി. നേതാവ് അലി വല്ലക്കെട്ട്, ഷാഫിയുടെ സുഹൃത്ത് ബലദിയ ഓഫീസര്‍ ദാവൂദ്, സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഫിറോസ്, അഡ്വക്കേറ്റ് റാസി പാങ്ങോട് ഗഫൂര്‍ പുലിപ്പാറ, ഹാരിസ് ബുഹാരി, സെയ്ഫുദ്ദീന്‍ ഭരതന്നൂര്‍, സോമരാജന്‍ ഭരതന്നൂര്‍, കുമാര്‍ തിരുവനന്തപുരം, ഷാലു പുതുശ്ശേരി, ഷാഫിയുടെ സഹപ്രവര്‍ത്തകരായ അമ്പതില്‍പരം സുഹൃത്തുക്കളും മൃതദേഹം നാട്ടിലേക്കയക്കുവാന്‍ സഹായം നല്‍കിയതായും അവരോടൊപ്പം നന്ദിയും കടപ്പാടുമുണ്ടെന്നും കല്ലറ പാങ്ങോട്ട് കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.