Uncategorized

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 യോഗ്യത മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ഫുട്ബാള്‍ ടീം ദോഹയിലെത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ ലോകകപ്പ് ഖത്തര്‍ 2022, എഎഫ്‌സി ഏഷ്യന്‍ കപ്പ് ചൈന 2023 എന്നിവക്കുള്ള യോഗ്യത മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീം ദോഹയിലെത്തി. ജൂണ്‍ 3 മുതലാണ് യോഗ്യത മല്‍സരങ്ങള്‍ നടക്കുക.

ദോഹയിലെ ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നതുവരെ 28 കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ക്വാറന്റൈനിലായിരിക്കും. ഫലം വന്ന ശേഷം ടീമിനെ പരിശീലനത്തിന് അനുവദിക്കും. പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്നും ടീമിന് പ്രത്യേക ഇളവ് ലഭിച്ചിരുന്നു.

ദോഹയില്‍ ഒത്തുകൂടാനും ക്യാമ്പ് ആരംഭിക്കാനും ബ്ലൂ ടൈഗേഴ്സിനെ സഹായിച്ച ഖത്തര്‍ ഫുട്ബോള്‍ ഫെഡറേഷന് ആള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ നന്ദി അറിയിച്ചു.

ഗ്രൂപ്പ് ഇ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ സുരക്ഷിതമായ ബയോ ബബിള്‍ ധാരണയനുസരിച്ചാണ് കളിക്കുക.

ഗ്രൂപ്പ് ഇയിലെ 5 മത്സരങ്ങളില്‍ നിന്ന് 3 പോയിന്റുള്ള ഇന്ത്യ ജൂണ്‍ 3 ന് ഏഷ്യന്‍ ചാമ്പ്യന്‍സ് ഖത്തറിനെയും ജൂണ്‍ 7 ന് ബംഗ്ലാദേശിനെയും ജൂണ്‍ 15 ന് അഫ്ഗാനിസ്ഥാനെയും നേരിടും. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

ജൂണ്‍ 3: ഇന്ത്യ – ഖത്തര്‍ (IST രാത്രി 10.30), ജൂണ്‍ 7: ബംഗ്ലാദേശ് – ഇന്ത്യ (IST 7.30), ജൂണ്‍ 15: ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ (IST 7.30) എന്നിങ്ങനെയാണ് മല്‍സരത്തിന്റെ സമയക്രമം.

Related Articles

Back to top button
error: Content is protected !!