Breaking News

ഖത്തറില്‍ കുട്ടികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ മാളുകളിലും സൂഖുകളിലും പ്രവേശിക്കാം

ദോഹ : ഖത്തറില്‍ കുട്ടികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ മാളുകളിലും സൂഖുകളിലും പ്രവേശിക്കാം. രണ്ടാം ഘട്ട നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി ഇന്ന് ഖത്തര്‍ കാബിനറ്റ് അംഗീകരിച്ചതാണിത്.

ഷോപ്പിംഗ് സെന്ററുകള്‍ 50 % കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. 30 % കപ്പാസിറ്റിയില്‍ ഷോപ്പിംഗ് മാളുകളിലെ ഫുഡ് കോര്‍ട്ട്, പള്ളി, ടോയ്‌ലറ്റ് എന്നിവ തുറക്കാവുന്നതുമാണെന്നും ക്യാബിനറ്റ് വ്യക്തമാക്കി.

കൂടാതെ സുഖുകളും ഹോള്‍സെയില്‍ മാര്‍ക്കറ്റും ആഴ്ചയിലുടനീളം 50 % കപ്പാസിറ്റിയില്‍ കൂടാതെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

ദിനേനയുള്ള അഞ്ച് നേരത്തെ നമസ്‌കാരത്തിനും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും എഴ് വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളികളില്‍ അനുവദിക്കുന്നതെല്ലന്നും ക്യാബിനറ്റ് വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!