Breaking News
ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി 2020 ല്‍ ഖത്തറിലെ 18 ലക്ഷം ജനങ്ങള്‍ക്ക് സേവനം നല്കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി 2020 ല്‍ ഖത്തറിലെ 18 ലക്ഷം ജനങ്ങള്‍ക്ക് സാമൂഹിക, മെഡിക്കല്‍, ബോധവല്‍ക്കരണ സേവനങ്ങള്‍ സേവനം നല്കി. 436686968 റിയാലാണ് കഴിഞ്ഞ വര്‍ഷം ഖത്തറിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സൊസൈറ്റി ചിലവഴിച്ചത്.
അന്താരാഷ്ട്ര തലത്തില്‍, 39 ദുരന്ത-സംഘര്‍ഷബാധിത രാജ്യങ്ങളിലെ 4.27 ദശലക്ഷത്തിലധികം ജനങ്ങളുടെ പ്രയോജനത്തിനായി വൈവിധ്യമാര്‍ന്ന ദുരിതാശ്വാസ വികസന പദ്ധതികളാണ് സൊസൈറ്റി നടത്തിയത്. മൊത്തം 183666,423 റിയാലാണ് ഈയിനത്തില്‍ ചിലവഴിച്ചു.
ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം (എജിഎം) നല്കിയ 2020 ലെ പ്രവര്‍ത്തന ഫലങ്ങളുടെ ചുരുക്കവിവരണത്തിലാണ് ഈ കണക്കുകളുള്ളത്.