ഖത്തറില്‍ പ്രായപൂര്‍ത്തിയായ നാലില്‍ മൂന്ന് പേര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡിനെതിരെയുള്ള ഖത്തറിന്റെ ദേശീയ വാക്‌സിനേഷന്‍ കാമ്പെയിന്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഇന്നലത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മുതിര്‍ന്നവരില്‍ നാലില്‍ മൂന്ന് പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ഇതുവരെ, പൊതുജനാരോഗ്യ മന്ത്രാലയം 3.249 ദശലക്ഷം ഡോസ്് വാക്‌സിനാണ് നല്‍കിയത്. അതായത് രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 75.3 ശതമാനം (16 വയസ്സിന് മുകളിലുള്ളവര്‍ക്ക് ) കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു.
മുതിര്‍ന്ന ജനസംഖ്യയുടെ 64.2 ശതമാനം പേര്‍ ഇതിനകം തന്നെ രണ്ട്് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ട്് വ്യക്തമാക്കുന്നു.
60 വയസ്സിനു മുകളിലുള്ള 97 ശതമാനം ആളുകള്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍, ഈ വിഭാഗത്തിലെ 92.5 ശതമാനം പേര്‍ക്കും രണ്ട് ഡോസുകളും ലഭിച്ചു.
അതുപോലെ, 40 വയസ്സിനു മുകളിലുള്ളവരില്‍ 93.1 ശതമാനം പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട് . ഈ വിഭാഗത്തില്‍ 84 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനുകളുമെടുത്തവരാണ് .