Breaking News
ഫാമിലി വിസ അപേക്ഷകള്‍ മെട്രാഷ് 2 വഴി സ്വീകരിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് തുടങ്ങിയത് മുതല്‍ നിര്‍ത്തിവെച്ചിരുന്ന ഫാമിലി വിസ അപേക്ഷകള്‍ മെട്രാഷ് 2 വഴി സ്വീകരിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ട്. മെട്രാഷ് 2 ല്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
ഇന്ത്യ, പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഫാമിലി സ്റ്റാറ്റസുള്ള ജോലിയും ശമ്പളമുള്ളവര്‍ക്കാണ് ഫാമിലി വിസക്ക് അപേക്ഷിക്കാനാവുക.
വിസിറ്റ് വിസ, ബിസിനസ് ഓണ്‍ അറൈവല്‍ വിസ എന്നിവയാരംഭിക്കുന്നതും കാത്താണ് നിരവധി പ്രവാസികള്‍ കഴിയുന്നത്. ഈ വിസകള്‍ എന്നാണ് പുനരാരംഭിക്കുക എന്നത് വ്യക്തമല്ല.
ഖത്തറില്‍ ഈ മാസം അവസാനത്തോടെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുന്നതോടെ വിസ നടപടികളിലും ആശാവഹമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.