
അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് നാളെ മുതല്‍ താല്‍ക്കാലികമായി അടക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് 2022 ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ അടച്ചിടുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. എന്നാല്‍ എത്ര കാലത്തേക്കാണ് അടക്കുന്നതെന്ന് അറിയിപ്പില്‍ സൂചിപ്പിച്ചിട്ടില്ല.
പാര്‍ക്കിനുള്ളില്‍ ചില വികസന, അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാര്‍ക്ക് അടച്ചിടുമെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലുള്ള എല്ലാ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാകുന്നതുവരെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് നീക്കമെന്നും മന്ത്രാലയം വ്യക്തമാക്കി