
Breaking News
മെകൈനീസില്‍ ഇനി 10 ദിവസത്തെ ക്വാറന്റൈന്‍ മതിയായേക്കും
ഡോ .അമാനുല്ല വടക്കാങ്ങര
ദോഹ . ഖത്തറില്‍ വീട്ടു ജോലിക്കാര്‍ , കുറഞ്ഞ വരുമാനക്കാരായ കമ്പനി ജീവനക്കാര്‍ മുതലായവര്‍ക്ക് മെകൈനീസിലുള്ള നിര്‍ബന്ധ ക്വാറന്റൈന്‍ ഇനി 10 ദിവസം മതിയായേക്കും . ഇപ്പോള്‍ മെകൈനീസില്‍ 10 ദിവസത്തെ ക്വാറന്റൈനാണ് ബുക്ക് ചെയ്യാന്‍ സൗകര്യമുള്ളത്.
മെകൈനീസില്‍ നേരത്തെ ക്വാറന്റൈന്‍ ബുക്ക് ചെയ്തവര്‍ക്കും ഇത് ബാധകമാകും. 9 ദിവസം കഴിയുമ്പോഴുള്ള കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആണെങ്കില്‍ പത്താം ദിവസം മുതല്‍ തന്നെ ചെക്കൗട്ട് ചെയ്യാനായേക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാത്ത ഓരോ രാത്രിക്കും 110 റിയല്‍ വീതം റീഫണ്ട് ലഭിക്കുമെന്ന് ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു.
ഡിസ്‌കവര്‍ ഖത്തറില്‍ ഈ മാസത്തേക്ക് വളരെ പരിമിതമായ ബുക്കിംഗാണ് ഉള്ളത്. ആഗസ്ത് 12 വരെ ഇതേ അവസ്ഥയാണ്.
റീഫണ്ട് ലഭിക്കുവാന്‍ [email protected] എന്ന ഈമെയിലില്‍ അപേക്ഷ അയക്കണം.