Uncategorized

മെറാന ക്രിയേഷന്‍സിന്റെ നിലാപ്പൊന്ന് റിലീസ് ചെയ്തു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :-

ദോഹ : മലയാളി സഹൃദയ ലോകത്തിനുളള ഓണസമ്മാനമായി മെറാന ക്രിയേഷന്‍സിന്റെ ബാനറില്‍ ദോഹ എഡിറ്റ്‌സ് അസ്സോസിയേറ്റ് ചെയ്ത ‘നിലാപ്പൊന്ന് ‘എന്ന സംഗീത ആല്‍ബം റിലീസ് ചെയ്തു.
പതിനായിരക്കണക്കിനാളുകള്‍ യൂട്യൂബിലൂടെ തരംഗമാക്കിയ ‘ തുമ്പപ്പൂവ്’ എന്ന പ്രണയ ആല്‍ബത്തിനു ശേഷം ജയകുമാര്‍ മാധവന്‍ വരികള്‍ എഴുതി വെങ്കിട്ട് നാരായണന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു ആലപിക്കുന്ന ‘നിലാപ്പൊന്ന്’ ഉത്രാട നാളിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഓണത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയവും മാനവ സ്‌നേഹവും ഉദ്‌ഘോഷിക്കുന്ന മനോഹര വരികളും വശ്യമായ ആലാപനവും ഈ സംഗീതോപഹാരത്തെ സവിശേഷമാക്കുന്നു.

ആല്‍ബം കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=fhPcgru3I0w&ab_channel=MeranaCreations

Related Articles

Back to top button
error: Content is protected !!