Breaking NewsUncategorized

ഖത്തര്‍ സമഗ്രമായ വികസന പാതയില്‍: രാജ്യത്തെ ബജറ്റിന്റെ ഇരുപത് ശതമാനത്തോളം ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍: പ്രധാനമന്ത്രി


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ സമഗ്രമായ വികസന പാതയിലാണെന്നും രാജ്യത്തെ ബജറ്റിന്റെ ഇരുപത് ശതമാനത്തോളം ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങള്‍ക്കാണ് വകയിരുത്തുന്നതെന്നും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഥാനി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഖത്തര്‍ ടെലിവിഷന് നല്‍കിയ ലൈവ് അഭിമുഖത്തിലാണ് ശൈഖ് മുഹമ്മദ് രാജ്യത്തിന്റെ മുന്‍ഗണനാക്രമം വ്യക്തമാക്കിയത്.

ഖത്തര്‍ അമീര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വിദ്യാഭ്യാസത്തിനാണെന്നും രാജ്യത്തിന്റെ വാര്‍ഷിക ബജറ്റിന്റെ 20 ശതമാനവും ചിലവഴിക്കുന്നത് വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് വേണ്ടി മാത്രം ഈ വര്‍ഷം 21 ബില്യണ്‍ റിയാല്‍ വകയിരുത്തിയിട്ടുണ്ട്.

ഫിഫ 2022 ലോകകപ്പ് ഖത്തര്‍ എല്ലാ അര്‍ഥത്തിലും ഐതിഹാസിക വിജയമായിരുന്നുവെന്നും ഖത്തറിനെക്കുറിച്ചുള്ള പാശ്ചാത്യന്‍ ധാരണകള്‍ ഒരു പരിധിവരെ മാറാന്‍ സഹായകമായതായും മന്ത്രി പറഞ്ഞു. നിരന്തരം വിമര്‍ശിച്ചവര്‍ തന്നെ പ്രശംസിച്ചത് അദ്ദേഹം എടുത്ത് പറഞ്ഞു.

വേള്‍ഡ് കപ്പ് മേഖലയിലും ലോകത്തും ഖത്തറിന്റെ യശസ്സ് ഉയര്‍ത്തി. പലരും ഇതിന്റെ ആവശ്യകത ചോദ്യം ചെയ്തിരുന്നു. ഖത്തര്‍ ഒരു ചെറിയ രാജ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം ഒരു ഇവന്റ് സുപ്രധാന ശക്തിയായ ഖത്തറിനെപ്പോലെയുള്ള ഒരു രാജ്യത്തിന് പ്രധാനമാണ്, പ്രധാനമന്ത്രി പറഞ്ഞു.

ഖത്തര്‍ സമ്പദ് വ്യവസ്ഥ ശക്തമായി മുന്നേറുകയാണെന്നും ഊര്‍ജ്ജ മേഖലയെ മാത്രം ആശ്രയിക്കാതെ മറ്റു സാമ്പത്തിക മേഖലകള്‍ക്കും പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് രാജ്യത്തിന്റെ വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണ രംഗത്തും വിദേശ നിക്ഷേപ രംഗത്തുമൊക്കെ ആശാവഹമായ പുരോഗതിയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!