ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നില്ല, മൊത്തം 2869 രോഗികള്‍ ചികിത്സയില്‍
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : കോവിഡ് നിയന്ത്രണങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥയും കണിശമായി നടപ്പാക്കിയിട്ടും രോഗികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നത് ഖത്തറിന് തലവേദനയാകുന്നു. ശരാശരി 200ന് മീതെയാണ് നിത്യവും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് ചികിത്സയിലുളള കോവിഡ് രോഗികള്‍ 2869 പേരാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 24862 പരിശോധനകളില്‍ സാമൂഹ്യ വ്യാപനത്തിലൂടെ 202 പേര്‍ക്കും 87 യാത്രക്കാരുമടക്കം 289 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 211 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 69 ആയി. പുതുതായി ഒരാളെയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 19 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.