Uncategorized

ഓണാഘോഷത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന ഓണ്‍ലൈന്‍ മല്‍സര പരിപാടികളുമായി ടീം റോസ്‌പെറ്റല്‍സ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഓണാഘോഷത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന ഓണ്‍ലൈന്‍ മല്‍സര പരിപാടികളുമായി ടീം റോസ്‌പെറ്റല്‍സ് . പൂക്കളം, നാടന്‍ പാട്ട്, പുഞ്ചിരി, നാളികേരം ചിരകല്‍, ആറാപ്പു വിളി , കേരള കോമളന്‍, കേരള സുന്ദരന്‍, മലയാളി മങ്ക, കേരള സുന്ദരി, ഓര്‍മയിലെ ഓണം എന്നിങ്ങനെയാണ് മല്‍സരങ്ങള്‍. എല്ലാം മല്‍സരങ്ങള്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തിയ്യതി ആഗസ്ത് 31 ആണ്.

പൂക്കള മല്‍സരത്തിന് പൂക്കള്‍, ഇലകള്‍, കായ്കള്‍, ഉപ്പ്, കളര്‍എന്നിവ ഉപയോഗിച്ച് പൂക്കളമൊരുക്കി , പൂക്കളത്തിനരികെ മല്‍സരാര്‍ഥികള്‍ നില്‍ക്കുന്ന പൂക്കളത്തിന്റെ ക്‌ളിയര്‍ ക്‌ളോസപ്പ് ഫോട്ടോ വിജി ബൈജുവിന്റെ 30500686 എന്ന വാട്‌സ് അപ്പ് , ടെലഗ്രാം നമ്പറിലാണ് അയക്കേണ്ടത്.

12 വയസിന് താഴെ ( ജൂനിയര്‍) , 18 വയസിന് താഴെ സീനിയര്‍, 18 വയസിന് മീതെ ( സൂപ്പര്‍ സീനിയര്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് നാടന്‍ പാട്ട് മല്‍സരം . മൂന്ന് മിനിറ്റിനും 6 മിനിറ്റിനുമിടയിലുള്ള വീഡിയോയാണ് വേണ്ടത്. കരോക്കെ ഉപയോഗിക്കാം. എന്നാല്‍ വീഡിയോ എഡിറ്റിംഗ് അനുവദനീയമല്ല. എന്‍ട്രികള്‍ വിജി ബൈജുവിന്റെ 30500686 എന്ന വാട്‌സ് അപ്പ് , ടെലഗ്രാം നമ്പറില്‍ അയക്കണം.

പുഞ്ചിരി മല്‍സരം 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് .ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായാണ് മത്സരം നടക്കുക. ഈ മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് ഏറ്റവും മനോഹരമായി ചിരിക്കുന്ന ഒരു ഫോട്ടോ 55592498 എന്ന വാട്‌സ് അപ്പ് , ടെലഗ്രാം നമ്പറില്‍ സുജിന സിബിനാണ് അയക്കേണ്ടത്.

നാളികേരം ചിരകല്‍ മല്‍സരം വനിതകള്‍ക്ക് മാത്രമാണ്. മൂന്ന് മിനിറ്റാണ് അനുവദിച്ച സമയം. വീഡിയോ എടുക്കുന്നതിന് മുമ്പ് നാളികേരം ഉടച്ചു വെക്കണം, ഓരോ മുറി നാളികേരവും ചിരകുന്നതിന് മുമ്പും ചിരകിയതിന് ശേഷവും വീഡിയോയില്‍ കാണിക്കണം, മെഷിനറികള്‍ ഉപയോഗിക്കരുത്് എന്നിവയാണ് മല്‍സര നിബന്ധനകള്‍. ഈ മല്‍സരത്തിലും എന്‍ട്രികള്‍ 55592498 എന്ന വാട്‌സ് അപ്പ് , ടെലഗ്രാം നമ്പറില്‍ സുജിന സിബിനാണ് അയക്കേണ്ടത്.

കേരള കോമളന്‍ മല്‍സരം 18 വയസിന് മീതെയുള്ള പുരുഷന്മാര്‍ക്കും കേരള സുന്ദരന്‍ 18 വയസിന് താഴെയുള്ള ആണ്‍ കുട്ടികള്‍ക്കുമാണ് . ഈ മല്‍സരത്തില്‍ പങ്കെക്കുന്നവര്‍ കേരള തനിമയുള്ള വേഷം ധരിച്ച ഹാഫ് സൈസ്, ഫുള്‍ സൈസ് എന്നിങ്ങനെ രണ്ട് ഫോട്ടോകള്‍ : 70994664 എന്ന വാട്‌സ് അപ്പ് , ടെലഗ്രാം നമ്പറില്‍ മിനു ജോണിക്കാണ് അയക്കേണ്ടത്.

മലയാളി മങ്ക മല്‍സരം 18 വയസിന് മീതെയുള്ള സ്ത്രീകള്‍ക്കും കേരള സുന്ദരി 18 വയസിന് താഴെയുള്ള പെണ്‍ കുട്ടികള്‍ക്കുമാണ് . ഈ മല്‍സരങ്ങളില്‍ പങ്കെടുന്നവര്‍ കേരള തനിമയുള്ള വേഷം ധരിച്ച ഹാഫ് സൈസ്, ഫുള്‍ സൈസ് എന്നിങ്ങനെ രണ്ട് ഫോട്ടോകള്‍ 74075511 എന്ന വാട്‌സ് അപ്പ് , ടെലഗ്രാം നമ്പറില്‍ ഫാത്തിമ ഷഫീറിന് അയക്കണം.

ആറാപ്പുവിളി മല്‍സരത്തില്‍ ചുരുങ്ങിയത് 3 പേരും പരമാവധി 6 പേരും ആകാം. കുടുംബങ്ങള്‍, ബാച്ചിലര്‍മാര്‍, മിക്‌സഡ് എന്നിങ്ങനെ ആറാപ്പുവിളിക്കുന്ന വീഡിയോ 66981683 എന്ന വാട്‌സ് അപ്പ് , ടെലഗ്രാം നമ്പറില്‍ സുചിത്ര നാരായണന് അയക്കാം.

ഓര്‍മയിലെ ഓണം മല്‍സരത്തിന് മനോഹരമായ ഓണനാളുകളെക്കുറിച്ച ഓര്‍മകള്‍ പങ്കുവെക്കുന്ന 2 മിനിറ്റിനും 5 മിനിറ്റിനുമിടയിലുള്ള
വീഡിയോയാണ് വേണ്ടത്. എന്‍ട്രികള്‍ 66981683 എന്ന വാട്‌സ് അപ്പ് , ടെലഗ്രാം നമ്പറില്‍ സുചിത്ര നാരായണനാണ് അയക്കേണ്ടത്.

Related Articles

Check Also
Close
  • dsf
Back to top button
error: Content is protected !!