Uncategorized

വ്യോമഗതാഗത രംഗത്ത് പ്രതീക്ഷ വിതറി 140 കേന്ദ്രങ്ങളിലേക്ക് പറന്ന് ഖത്തര്‍ എയര്‍വേയ്‌സ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് ഭീഷണിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വ്യോമയാന മേഖലക്ക് പ്രതീക്ഷ പകര്‍ന്ന് 140 കേന്ദ്രങ്ങളിലേക്ക് പറക്കുന്ന ഖത്തര്‍ എയര്‍വേയ്‌സ് ലോകാടിസ്ഥാനത്തില്‍ തന്നെ സേവനത്തിന്റെ നിസ്തുല മാതൃകയാണ് സമ്മാനിക്കുന്നത്. കോവിഡ് മഹാമാരി പൂര്‍ണമായും വിട്ടുമാറിയിട്ടില്ലെങ്കിലും സുരക്ഷിതമായ വാക്‌സിനുകള്‍ ലഭ്യമായത് യാത്രയുടെ പശ്ചാത്തലമൊരുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഉറ്റവരേയും ഉടയവരേയും കാണാനാവാതെ മാനസിക സംഘര്‍ഷങ്ങളില്‍ കഴിയുന്ന പതിനായിരങ്ങളുടെ മനസില്‍ കുളിര്‍മഴ പെയ്യിക്കുന്നതാണ് ഖത്തര്‍ എയര്‍വേയ്‌സ് സേവനങ്ങള്‍.

വിശ്വസനീയമായ ആഗോള കണക്റ്റിവിറ്റി നല്‍കുന്ന മുന്‍നിര അന്താരാഷ്ട്ര കാരിയര്‍ എന്ന സ്ഥാനം നിലനിര്‍ത്തിയ ഖത്തര്‍ എയര്‍വേയ്സ് മഹാമാരിയുടെ കാലത്ത് മികച്ച സേവനമാണ് ചെയ്തത്. സുരക്ഷ, പുതുമ, ഉപഭോക്തൃ അനുഭവം എന്നിവയില്‍ ലോകത്തെ മുന്‍നിര എയര്‍ലൈനായി എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്‌സ് പഞ്ചനക്ഷത്ര പദവി നിലനിര്‍ത്തിയാണ് ജൈത്രയാത്ര തുടരുന്നത്.

ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് , ലോകത്തെ തന്നെ ഏറ്റവും മികച്ച വിമാനതാവളമായ ഹമദ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും 140 ഡെസ്റ്റിനേഷനുകളിലേക്കായി 1,200 ഓളം പ്രതിവാര സര്‍വീസുകളാണ് നടത്തുന്നത്.

Related Articles

Back to top button
error: Content is protected !!