Uncategorized

നാം കരുത്തരാവുക, കരുതലാവുക : യൂത്ത്‌ഫോറം കാമ്പയിന് തുടക്കം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ‘നാം കരുത്തരാവുക കരുതലാവുക’ എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന് തുടക്കമായി. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെയാണ് കാമ്പയിന്‍.

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമൂഹിക അകലം, സാമ്പത്തിക അസ്ഥിരത, തൊഴില്‍ രാഹിത്യം, സമ്മര്‍ദ്ദങ്ങള്‍ തുടങ്ങി വ്യത്യസ്ത കാരണങ്ങളാല്‍ പ്രവാസി യുവാക്കള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കുക, സമീപകാലത്തായി സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ സഹോദര്യത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും മൂല്യങ്ങളിലൂന്നി ചെറുത്തു തോല്പിക്കാന്‍ യൗവനത്തെ പ്രാപ്തമാക്കുക എന്നീ ദ്വിമുഖ ലക്ഷ്യങ്ങളാണ് കാമ്പയിനുള്ളത്.

കാമ്പയിനോടാനുബന്ധിച്ച് വ്യത്യസ്ത മേഖലകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സെഴ്‌സ് മീറ്റ്, കൗണ്‍സിലേഴ്‌സ് & സോഷ്യല്‍ വര്‍ക്കേഴ്‌സ് ഗാതെറിങ്, അരികുവല്‍ക്കരിക്കപ്പെട്ട പ്രവാസി കലാകാരന്മാരുടെ പാട്ടും പറച്ചിലും, ദോഹയിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെയും സിനിമ പ്രേമികളുടെയും ഒത്തുചേരല്‍ (മാറുന്ന സിനിമയുടെ വര്‍ത്തമാനങ്ങള്‍ ) എന്നിവ അതില്‍ ഉള്‍പ്പെടും.

കാമ്പയിന്‍ ഉപഹാരമായി അര്‍ഹരായ ഒരു കുടുംബത്തിന് യൂത്ത് ഫോറം വീട് നിര്‍മ്മിച്ചു നല്‍കും.

കാമ്പയിന്‍ പ്രഖ്യാപന സമ്മേളനത്തില്‍ യൂത്ത്‌ഫോറം ഖത്തര്‍ പ്രസിഡന്റ് എസ്.എസ് മുസ്തഫ, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബാസിത്, വൈസ് പ്രസിഡന്റ് ഉസ്മാന്‍ പുലാപ്പറ്റ, കേന്ദ്ര സമിതി അംഗങ്ങളായ ഹബീബ് റഹ്‌മാന്‍, അതീഖ് റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!