Uncategorized

ഖത്തറില്‍ ആദ്യമായി അഞ്ചു പേരുടെ വടംവലി മത്സരം സംഘടിപ്പിച്ച് ഇന്‍കാസ് യൂത്ത് വിംഗ്

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ആദ്യമായി അഞ്ചു പേരുടെ വടംവലി മത്സരം സംഘടിപ്പിച്ച് ഇന്‍കാസ് യൂത്ത് വിംഗ് . പ്രമുഖ ടീമുകള്‍ മാറ്റുരച്ച മത്സരം തുടക്കം മുതല്‍ അവസാനം വരെ ആവേശകരമായിരുന്നു. ലോക വനിതാദിനത്തിനോടനുബന്ധിച്ച് വനിതകളുടെ വടംവലിയില്‍ ഷാര്‍പ് ഹീല്‍സ് ടീം വിജയികളായി. 380 കിലോ തൂക്കത്തില്‍ അഞ്ചുപേര്‍ അണിനിരന്ന മത്സരം ഒന്നും രണ്ടും സ്ഥാനങ്ങള്‍ സാക്ക് ഖത്തര്‍ എ, ബി ടീമുകള്‍ സ്വന്തമാക്കി. ടീം തിരുര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇന്‍കാസ് യൂത്ത് വിംഗ് ആക്ടിംഗ് പ്രിസിഡണ്ട് അനീസ് കെടി വളപുരം അദ്ധ്യക്ഷനായ സമാപന ചടങ്ങില്‍ ഖത്തറിലെത്തിയ കേരള വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി ഷംലിക്ക് കുരിക്കളെ ജൂട്ടാസ് പോള്‍ ഷാളണിയിച്ച് ആദരിച്ചു.

വിജയികളായവര്‍ക്ക് ഒഐസിസി ഇന്‍കാസ് ഖത്തര്‍ ആക്ടിംഗ് ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത്, ജീസ് ജോസഫ്, ഷൈനി കബീര്‍ , പ്രദീപ്, ആഷിഖ് അഹമ്മദ് തുടങ്ങിയവര്‍ ട്രോഫികള്‍ വീതരണം ചെയ്തു. ജ:സെക്രട്ടറി നവീന്‍ കുര്യന്‍ സ്വാഗതവും ട്രഷറര്‍ പ്രശോഭ് നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

ചീഫ് കോഡിനേറ്റര്‍ സന്തോഷ് ടൂര്‍ണമെന്റിന്റെ വിശദവിവരങ്ങള്‍ പങ്കുവെച്ചു. ഹക്കീം നരവണ, ഷാഹിന്‍ മജീദ്, ഹാഫില്‍ ഒട്ടുവയല്‍ , ഇര്‍ഫാന്‍ പകര,, സഫീര്‍ കരിയാട്, റാഫി കൊല്ലം ,സാഹിര്‍ എറണാംകുളം, നൌഫല്‍ പിസി കട്ടുപ്പാറ, സല്‍മാന്‍ എറണാകുളം, ജോബിന്‍ വയനാട് ടിജോ കുര്യന്‍, വസീം അബ്ദുല്‍ റസാക്ക്, റിനോള്‍ഡ് അന്‍സാര്‍ തുടങ്ങിയവര്‍ നേതൃത്വവും നല്‍കി.
ഓഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വിവിധ ജില്ലാ കമ്മിറ്റി നേതാക്കന്മാര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!