Uncategorized

കള്‍ച്ചറല്‍ ഫോറം ഖത്തറിന് പുതിയ ഭാരവാഹികള്‍

അഫ്‌സല്‍ കിളയില്‍ : –

ദോഹ: ഖത്തറിലെ സാമൂഹിക സാംസ്‌കാരിക കായിക സേവന മേഖലകളിലെ സജീവ സാന്നിധ്യമായ കള്‍ച്ചറല്‍ ഫോറം 2022 – 23 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുനീഷ് എ.സിയാണ് പുതിയ പ്രസിഡന്റ്. മുഹമ്മദ് കുഞ്ഞി, ചന്ദ്രമോഹന്‍, ഷാനവാസ് ഖാലിദ്, സജ്ന സാക്കി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ജനറല്‍ സെക്രട്ടറിമാരായി മജീദ് അലി, താസീന്‍ അമീന്‍ എന്നിവരെയും തിരഞ്ഞെടുത്തു. അബ്ദുല്‍ ഗഫൂര്‍ എ.ആര്‍ ആണ് പുതിയ ട്രഷറര്‍.

വിവിധ വകുപ്പുകളുടെ ചുമതലയുള്ള സെക്രട്ടറിമാരായി രമ്യ നമ്പിയത്ത് (സ്ത്രീ ശാക്തീകരണം), കെ.ടി.മുബാറക് (അക്കാദമിക് ആന്‍ഡ് കറന്റ് അഫേഴ്സ്), അഹമ്മദ് ഷാഫി (സംഘടന വ്യാപനം), ഷറഫുദ്ദീന്‍ സി (സംഘടന ),സഞ്ജയ് ചെറിയാന്‍ ( ഹെല്‍ത്ത് ആന്റ്് സ്‌പോര്‍ട്‌സ്), അനീസ് റഹ്‌മാന്‍ ( ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ ), സിദ്ദീഖ് വേങ്ങര (ജനസേവനം) എന്നിവരെയും തെരഞ്ഞെടുത്തു. ശരീഫ് ചിറക്കല്‍, ഡോ.നൗഷാദ്, വാഹിദ സുബി, അനസ് ജമാല്‍, അസ്‌ലം ഈരാറ്റുപേട്ട എന്നിവരാണ് വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍.

ഡോ. താജ് ആലുവ, ശശിധര പണിക്കര്‍, സാദിഖ് ചെന്നാടന്‍, മുഹമ്മദ് റാഫി, ഷാഫി മൂഴിക്കല്‍, ഷാഹിദ് ഓമശ്ശേരി, നിത്യ സുഭീഷ്, ആബിദ സുബൈര്‍, അന്‍വര്‍ ഹുസൈന്‍ വാണിയമ്പലം ,റുബീന മുഹമ്മദ്, അബ്ദുല്‍ റഷീദ്, രാധാകൃഷ്ണന്‍, എന്നിവരെ സംസ്ഥാന സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 160 അംഗ ജനറല്‍ കൗണ്‍സിലാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. കൗണ്‍സില്‍ യോഗം വെല്‍ഫെയര്‍ പാര്‍ട്ടി കേരള ജനറല്‍ സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.എ ഷെഫീഖ് ഉത്ഘാടനം ചെയ്തു. പ്രവാസികളുടെ പ്രശ്ങ്ങളെ അഭിസംബോധനം ചെയ്യുന്നതില്‍ കള്‍ച്ചറല്‍ ഫോറം മികച്ച മുന്നേറ്റമാണ് നടത്തിയതെന്നും തുടര്‍ന്നും പ്രവാസികളുടെ അവകാശ പോരാട്ടങ്ങളിലും സാംസ്‌കാരിക മുന്നേറ്റത്തിലും കൂടുതല്‍ മുന്നേറാന്‍ കള്‍ച്ചറല്‍ ഫോറത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ : താജ് ആലുവ, പുതിയ പ്രസിഡന്റ് മുനീഷ് എ.സി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!