Uncategorized

ഇന്‍കാസ് എറണാകുളം – അസിം ടെക്‌നോളോജിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 18,19,24,25 ദിവസങ്ങളിലായി മാമൂറയിലെ കേംബ്രിഡ്ജ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്നു .
നാല് ദിവസങ്ങളിലായി നടത്തിയ ടൂര്‍ണമെന്റില്‍ വിവിധ വിഭാഗങ്ങളിലായി വിവിധ രാജ്യക്കാരായ ഇരുനൂറോളം ടീമുകള്‍ പങ്കെടുത്തു .
ടൂര്‍ണമെന്റിന്റെ സമാപന ദിവസം നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാകി നടന്ന വിവിധ വിഭാഗങ്ങളിലെ ഏഴ് ഫൈനല്‍ മത്സരങ്ങളും അത്യന്തം ആവേശകരവും ബാഡ്മിന്റണ്‍ പ്രേമികളുടെ മനസ്സ് നിറക്കുകുന്നതുമായിരുന്നു .

ടൂര്‍ണമെന്റിന്റെ സമാപന സമ്മേളനങ്ങത്തില്‍ ജില്ലാ പ്രസിഡന്റ് വി.എസ് അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ഷംസുദ്ദിന്‍ ഇസ്മായില്‍ സ്വാഗതം ആശംസിച്ചു .ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു.ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിംഗ് കമ്മിറ്റി മെംബര്‍ കെ.വി ബോബന്‍, ഇന്‍കാസ് നേതാക്കന്മാരായ സമീര്‍ ഏറാമല, ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, സിദ്ധിഖ് പുറായില്‍, കെ.കെ ഉസ്മാന്‍,ജോണ്‍ ഗില്‍ബര്‍ട്ട്, സുരേഷ് കരിയാട്, പയ്യഴി ഹാന്‍സ്രാജ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ പുന്നൂരാന്‍ എന്നിവര്‍ സംസാരിച്ചു.


ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബാഗ്ഗലു, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് വിനോദ് നായര്‍,ഐ.സി.ബി.എഫ് എം.സി. മെംബര്‍ സബിത് സഹീര്‍ , ഐ.സി.സി എം.സി. മെംബര്‍ അനീഷ് ജോര്‍ജ് മാത്യു, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഇന്‍കാസ് നേതാക്കന്മാരായ പ്രദീപ് പിള്ള, ബഷീര്‍ തുവാരിക്കല്‍, അന്‍വര്‍ സാദത്ത്, വിപിന്‍ മേപ്പയ്യൂര്‍, നിഹാസ് കോടിയേരി,ജില്ലാ കമ്മിറ്റി ട്രഷറര്‍ ദിജേഷ് പി.ആര്‍. വൈസ് പ്രസിഡന്റ് എം.പി.മാത്യു, ബിനീഷ് കെ.എ,ഷാഹിന്‍ മജീദ്, ഷിഹാബ് കെ.ബി ,ആന്റു തോമസ്, ബിനു പീറ്റര്‍,മൂസ മൈതീന്‍ ,റിഷാദ് മൈതീന്‍ , ഡാന്‍ തോമസ്, എല്‍ദോ എബ്രഹാം, ജോയ് പോള്‍, ജസ്റ്റിന്‍ ജോണ്‍, അന്‍ഷാദ് ആലുവ, അന്‍വര്‍ അബ്ദുല്ല, നിസാര്‍ ചിറയം, ഇന്‍കാസ് ഖത്തര്‍ മറ്റു ജില്ലാ കമ്മറ്റികളുടെ നേതാക്കന്മാര്‍,ഖത്തറിലെ വിവിധ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖരും എംബസ്സി അനുബന്ധ സംഘടനകളിലെ നേതാക്കന്മാര്‍ എന്നിവര്‍ പങ്കെടുത്തു. ജേതാക്കള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും വിവിധ അതിഥികള്‍ വിതരണം ചെയ്തു .

വളര്‍ന്നുവരുന്ന കായിക പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലെ 4 താരങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും നല്‍കി . അതോടൊപ്പം ഖത്തറിലെ പ്രായം ചെന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ കളിക്കാരനായ ആയ എ.ഓ ജോര്‍ജിനെ ആദരിക്കുകയും ചെയ്തു .

2022- ല്‍ ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ ലോകകപ്പിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും ഇന്ത്യന്‍ സ്വതന്ത്രലബ്ദിയുടെ 75 – ആം വാര്‍ഷികമായ ‘ആസാദി കാ അമൃത് മഹോത്സവ് ‘ നോട് അനുബന്ധിച്ചുമാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!