Breaking News

വിദ്യാഭ്യാസത്തിലൂടെ എല്ലാ സാമൂഹ്യ പ്രതിബന്ധങ്ങളേയും അതിജീവിക്കാം. ശൈഖ മൗസ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ശരിയായ വിദ്യാഭ്യാസത്തിലൂടെ എല്ലാ സാമൂഹ്യ പ്രതിബന്ധങ്ങളേയും അതിജീവിക്കാമെന്നും കാലത്തിനൊത്ത വിദ്യാഭ്യാസം നല്‍കിയാണ് സമൂഹത്തെ വാര്‍ത്തെടുക്കേണ്ടതെന്നും എഡ്യൂക്കേഷണ്‍ എബൗ ആള്‍ ഫൗണ്ടേഷന്‍ അധ്യക്ഷ ശൈഖ മൗസ ബിന്‍ത് നാസര്‍ അല്‍ മിസ്‌നദ് അഭിപ്രായപ്പെട്ടു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വൈസ് ഉച്ചകോടിയുടെ പ്‌ളീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അനുദിനം വര്‍ദ്ധിക്കുകയാണ് . സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയിലൂടെ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസം കാരണമാകും. സമൂഹത്തിലെ അസഹിഷ്ണുത, അസമത്വം തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും ശരിയായ വിദ്യാഭ്യാസത്തിലൂടെ മറി കടകക്കാനാകുമെന്ന് അവര്‍ പറഞ്ഞു. സാമൂഹ്യ പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള മറുമരുന്നാണ് വിദ്യാഭ്യാസമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

എഡ്യൂക്കേഷഷണ്‍ എബൗ ആള്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്ന വിവിധ വിദ്യാ്യാസ പദ്ധധതികളെക്കുറിച്ച് വിശിഷ്യാ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുകയെന്ന ബ്രഹത്തായ ആശയത്തെക്കുറിച്ചും ശൈഖ മൗസ സംസാരിച്ചു.

യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി സോലെ, ഗാംബിയ വൈസ് പ്രസിഡന്റ് ഡോ. ഇസാതു തൗറേ എന്നിവരും സെഷനില്‍ പങ്കെടുത്തു. അല്‍ ജസീറ ഇംഗ്ലീഷ് ചാനലിലെപ്രധാന അവതാരകന്‍ ഡാരീന്‍ അബുഗൈദയായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍

Related Articles

Back to top button
error: Content is protected !!