ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍സ് ആന്‍ഡ് ഹണ്ടിംഗ് ഫെസ്റ്റിവല്‍ ( മാര്‍മി ഫെസ്റ്റിവല്‍ ) ജനുവരി 1 മുതല്‍ 29 വരെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍സ് ആന്‍ഡ് ഹണ്ടിംഗ് ഫെസ്റ്റിവല്‍ ( മാര്‍മി ഫെസ്റ്റിവല്‍) ജനുവരി 1 മുതല്‍ 29 വരെ മിസഈദിലെ സീലൈനില്‍ നടക്കും. 13-ാമത് മാര്‍മി ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ ഡിസംബര്‍ 27 വരെ ആയിരിക്കുമെന്ന് കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ അറിയിച്ചു. കത്താറയിലെ അല്‍ ഗന്നാസ് ഖത്തരി സൊസൈറ്റി ബില്‍ഡിംഗ് 33-ല്‍ വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെയാണ് രജിസ്‌ട്രേഷന്‍ നടക്കുക
വിവിധ വിഭാഗങ്ങളിലായി വ്യത്യസ്ത മല്‍സരങ്ങളുണ്ട്.
ഗള്‍ഫ് മേഖലയിലെ ഫാല്‍ക്കണുകളുടെയും വേട്ടയുടെയും പ്രത്യേക മേഖലയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ്. യഥാര്‍ത്ഥ ഖത്തറി സംസ്‌കാരത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഇത് പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും വിവിധ വശങ്ങള്‍ അവതരിപ്പിക്കുവാനും പുതിയ തലമുറകള്‍ക്കിടയില്‍ അവയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ്.