
ഖത്തര്‍ കപ്പ് ഫൈനല്‍ നാളെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ കപ്പ്് ഫൈനല്‍ നാളെ വൈകുന്നേരം 4.45 ന് ദുഹൈലിലെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടക്കും. അല്‍ ദുഹൈലും അല്‍ സദ്ദും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം കനക്കും. കാല്‍പന്തുകളിയാരാധകര്‍ക്ക്് ഏറെ ആവേശം പകരുന്ന മല്‍സരമായിരിക്കും നാളത്തെ മല്‍സരമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കളിയുടെ ടിക്കറ്റ് വില്‍പന തുടങ്ങി മണിക്കൂറുകള്‍ക്കകമാണ് വിറ്റഴിഞ്ഞത്. പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് മല്‍സരം നടക്കുക