Archived Articles

ഒമിക്രോണ്‍ വ്യാപന ശേഷി ഡല്‍റ്റയേക്കാളും 4 മടങ്ങ് കൂടുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന ശേഷി ഡല്‍റ്റയേക്കാളും 4 മടങ്ങ് കൂടുതലാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ മുന അല്‍ മസ്ലമാനി അഭിപ്രായപ്പെട്ടു. ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഒമിക്രോണിനെ സംബന്ധിച്ചിടത്തോളം, രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യത്തെ മൂന്ന് ദിവസത്തിനുള്ളില്‍ മാത്രമാണ്. എന്നാല്‍ ഡെല്‍റ്റയുടെ ലക്ഷണങ്ങള്‍ 4 ദിവസത്തിന് ശേഷം പ്രത്യക്ഷപ്പെടുന്നു.

യഥാര്‍ത്ഥ സ്ട്രെയിനിന്റെയും ഡെല്‍റ്റയുടെയും ലക്ഷണങ്ങള്‍ സമാനമാണ്. എന്നാല്‍ ഒമിക്രോണിന് സമാനതകളും വ്യത്യാസങ്ങളുമുണ്ട്. മിക്ക കേസുകളിലും പനി, തലവേദന, ചുമ, ക്ഷീണം, പേശിവേദന, തലകറക്കം തുടങ്ങിയിവയ്ക്ക് കാരണമാകാം. ചിലപ്പോള്‍ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും വരാം. എന്നാല്‍ ഡെല്‍റ്റയും ഒറിജിനല്‍ സ്‌ട്രെയിനും ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്നു.

ഒമിക്രോണ്‍ പ്രധാനമായും ശ്വാസനാളത്തില്‍ കണ്‍ജഷന്‍ ഉണ്ടാക്കുകയും അലര്‍ജിയുള്ള ഒരു വ്യക്തിയെപ്പോലെ ചൊറിച്ചില്‍ ഉണ്ടാക്കുകയും വരണ്ടതും ശക്തമായ ചുമക്ക് കാരണമാവുകയും ചെയ്‌തേക്കാം ഡോ. അല്‍-മസ്ലമാനി പറഞ്ഞു. ഒമിക്റോണ്‍ മൂലമുണ്ടാകുന്ന ക്ഷീണം ഡെല്‍റ്റയില്‍ നിന്നും യഥാര്‍ത്ഥ സ്ട്രെയിനില്‍ നിന്നും വ്യത്യസ്തമാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!